കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച 251 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
വീടുകളില്‍ 3967 പേരും സ്ഥാപനങ്ങളില്‍ 902 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4869 പേരാണ്. പുതിയതായി 298 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1475 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 309 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 263 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 280 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 564 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കോവിഡ് ചികിത്സയിലുണ്ടായിരുന്ന 228 പേര്‍ക്ക് ഞായറാഴ്ച രോഗം ഭേദമായെന്ന് ഡി.എം.ഒ ഡോ. എ. വി. രാംദാസ് അറിയിച്ചു. ഇതോടെ ഇു് വരെ രോഗം ഭേദമായവരുടെ എണ്ണം 13458 ആയി.

ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-21,ബദിയഡുക്ക-9, ബളാല്‍-1, ബേഡഡുക്ക-5, ചെമ്മനാട്-15, ചെങ്കള-6, ചെറുവത്തൂര്‍-10, ഈസ്റ്റ് എളേരി-1, എന്‍മകജെ-12, കള്ളാര്‍-3, കാഞ്ഞങ്ങാട്-21, കാറഡുക്ക-6, കാസര്‍കോട്-19, കയ്യൂര്‍ ചീമേനി-1, കിനാനൂര്‍ കരിന്തളം-1, കോടോംബേളൂര്‍-9, കുംബഡാജെ-1, കുമ്പള-4, മധൂര്‍-5, മടിക്കൈ-7, മംഗല്‍പാടി-2 മൊഗ്രാല്‍പുത്തൂര്‍-6, മുളിയാര്‍-3, നീലേശ്വരം-14, പൈവളിഗെ-3, പള്ളിക്കര-8, പനത്തടി-6, പിലിക്കോട്-5, പുല്ലൂര്‍ പെരിയ-17, പുത്തിഗെ-5, തൃക്കരിപ്പൂര്‍-16, ഉദുമ-7, വലിയപറമ്പ-1
വോര്‍ക്കാടി-1.