ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴിലുള്ള അഗളി ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി. താല്‍പര്യമുള്ളവര്‍ www.sitttrkerala.ac.in ല്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അപേക്ഷ , സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, രജിസ്‌ട്രേഷന്‍ ഫീസായ 25 രൂപ എന്നിവ സഹിതം ഒക്ടോബര്‍ 27ന് വൈകീട്ട് നാലിനകം അഗളിയിലെ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍- 9846009787.
