ചിറ്റൂര്‍ ഗവണ്‍മെന്റ കോളേജിലെ ജോഗ്രഫി വകുപ്പില്‍ ജെ.ആര്‍.എഫ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. മാപ്പിങ് ഓഫ് ക്വാറീസ് ഇന്‍ മലപ്പുറം ഡിസ്്ട്രിക്ട് പ്രൊജക്ടിലേക്കാണ് നിയമനം. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് എം.ടെക്(റിമോട്ട് സെന്‍സിംഗ്/ ജി.ഐ.എസ്)/എം.എസ്.സി ജിയോളജി/ എം.എസ്.സി ജ്യോഗ്രഫി/ ജിയോ-ഇന്‍ഫര്‍മാറ്റിക്‌സ്/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജി.ഐ.എസ് സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ പരിജ്ഞാനം ഉണ്ടാകണം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ബി.എസ്.സി/ എം.എസ്.സി ഇന്‍ ജിയോളജി/ ജ്യോഗ്രഫി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജി.ഐ.എസ് സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ പരിജ്ഞാനം ഉണ്ടാകണം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 23ന് വൈകീട്ട് അഞ്ചിനകം vgovind@outlook.com എന്ന മെയില്‍ ഐഡിയിലേക്ക് അപേക്ഷ അയക്കണം. അപേക്ഷകര്‍ ഫീല്‍ഡ് വര്‍ക്ക് ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഫോണ്‍- 9895833002.