ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഫീമെയില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ്/ ജി.എന്‍.എം നഴ്‌സ് ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത പഞ്ചകര്‍മ കോഴ്‌സ് യോഗ്യതയുള്ള 40 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് ഫീമെയില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അവസരം. ആയുര്‍വേദ നഴ്‌സിംഗ് തസ്തികയിലേക്ക് ഗവ.അംഗീകൃത ആയുര്‍വേദ നഴ്‌സിംഗും ജി.എന്‍.എം നഴ്‌സ് തസ്തികയിലേക്ക് ഗവ.എ.എന്‍.എം നഴ്‌സിംഗ് / പാലിയേറ്റീവ് കെയര്‍ പരിശീലനം നേടിയ ഗവ.അംഗീകൃത ആയുര്‍വേദ നഴ്‌സിംഗ് കോഴ്‌സ് യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 28ന് രാവിലെ 10ന് വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍്ടിഫിക്കറ്റുകള്‍ സഹിതം പാലക്കാട് സുല്‍ത്താന്‍പേട്ടയിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.