മേലടി ബ്ലോക്ക് റിസോഴ്സ് സെന്റർ പരിധിയിൽ വരുന്ന ഓൺലൈൻ പഠന കേന്ദ്രങ്ങളിലേക്ക് ടെലിവിഷനുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ ദാസൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്നാണ് ടെലിവിഷനുകൾ നൽകിയത്.

ചടങ്ങിൽ പയ്യോളി നഗരസഭ ചെയർപേഴ്സൺ വി.ടി ഉഷ അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രമ ചെറുകുറ്റി, നഗരസഭ വൈസ് പ്രസിഡന്റ് കെ.വി ചന്ദ്രൻ, മേലടി എ.ഇ.ഒ വി. രാജീവൻ, കെ.എം ബിനോയ് കുമാർ, ബിജു കളത്തിൽ, എം.കെ.രാഹുൽ, അനുരാജ് വരിക്കാലിൽ എന്നിവർ പങ്കെടുത്തു.