തിരുവനന്തപുരം: ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം 30,000 രൂപ വാടക (1,500 കിലോമീറ്റര്‍) ലഭിക്കും. വാഹനത്തിന് അഞ്ചുവര്‍ഷത്തിലധികം പഴക്കം പാടില്ല. ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും വാഹനത്തിനുണ്ടായിരിക്കണം. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30 രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2344245.