ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ ആശുപത്രി ദന്ത വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ ട്രെയിനിംഗ് സെന്ററിൽ ലോക വദനാരോഗ്യ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ ബോധവത്ക്കരണ ക്ലാസ് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി ഡന്റൽ യൂണിറ്റ് കൺസൾട്ടന്റ് ഡോ. ജെ.ബി. രാജേഷ് അധ്യക്ഷനായി. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരികുമാർ, ആർ.സി.എച്ച് ഓഫീസർ ഡോ. കൃഷ്ണവേണി, ജില്ലാ മാസ് മീഡിയ ഓഫീസർ എം. റമിയാ ബീഗം, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ഗീതാമണി തുടങ്ങിയവർ പങ്കെടുത്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ദന്തൽ സിവിൽ സർജൻ ഡോ. ആസാദ് ക്ലാസ് നയിച്ചു.