തിരുവനന്തപുരം: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാരോട് എരിച്ചല്ലൂര്‍ പാടത്ത് സംഘടിപ്പിച്ച കൊയ്ത്ത് ഉത്സവം ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ. ബെന്‍ഡാര്‍വിന്‍ ഉദ്ഘാടനം ചെയ്തു.  20 വര്‍ഷത്തോളം തരിശ്ശായി കിടന്ന ഭൂമിയില്‍ നെല്‍കൃഷിയിറക്കി.  രണ്ട് ഹെക്ടര്‍ ഭൂമി ഇതിലൂടെ കൃഷിയോഗ്യമാക്കാനായി. ജില്ലാ പഞ്ചായത്ത്, കാരോട് ഗ്രാമ പഞ്ചായത്ത്, കാരോട് കൃഷിഭവന്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പാടശേഖര സമിതി അംഗം സുധാകരന്‍ നേതൃത്വം നല്‍കി.  പദ്ധതിയ്ക്കായി ജില്ലാപഞ്ചായത്തിന്റെ ഫണ്ടായ 80,000 രൂപ ചെലവഴിച്ചു.  കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.