വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച വനിതകള്‍ ഗൃഹനാഥരായുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം ബി.പി.എല്‍ വിഭാഗക്കാരായ ഭര്‍ത്താവ് മരിച്ച വനിതകള്‍, വിവാഹമോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റത് / പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്തവര്‍, നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കള്‍, എ.ആര്‍.ടി തെറാപ്പി ചികിത്സക്ക് വിധേയരാവുന്ന എച്ച്.ഐ.വി ബാധിതരായ വ്യക്തികളുടെ കുട്ടികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. രണ്ട് കുട്ടികള്‍ക്ക് മാത്രമെ ധനസഹായത്തിന് അര്‍ഹതയുള്ളു. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസില്‍ നവംബര്‍ 15 നകം സമര്‍പ്പിക്കാം. അപേക്ഷ ഫോറം www.wcd.kerala.gov.in ലും, ശിശുവികസന പദ്ധതി ഓഫീസുകളിലും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ശിശുവികസന പദ്ധതി ഓഫീസുകള്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ് എന്നിവയുമായി ബന്ധപ്പെടണം.