തിരുവനന്തപുരം: ജില്ലാ മെഡിക്കൽ ഓഫിസിന്റെ നേതൃത്വത്തിൽ നടന്ന ഡോക്സി ദിനാചരണം മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ അദ്ദേഹം ശുചീകരണ തൊഴിലാളികൾക്കു വിതരണം ചെയ്തു.

എലിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി, കെട്ടിക്കിടക്കുന്ന വെള്ളത്തിൽജോലിചെയ്യന്നവർ, തൊഴിലുറപ്പ്‌തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ,മൃഗങ്ങളെപരിപാലിക്കുന്നവർതുടങ്ങി രോഗസാധ്യത കൂടുതലുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആഴ്ചയിലൊരിക്കൽ ആഹാരത്തിനു ശേഷം 200മില്ലി ഗ്രാം ഡോക്സിസൈക്ലിൻഗുളിക 6 മുതൽ 8 ആഴ്ച വരെ കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു പറഞ്ഞു.