പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്‌കൂളിലേയ്ക്ക് 2020-21 അധ്യയനവർഷം അഞ്ച്, ആറ്, എട്ട്, ഒമ്പത് ക്ലാസുകളിലേയ്ക്ക് ഒഴിവുളള സീറ്റുകളിൽ പട്ടികവർഗ്ഗ വിഭാഗത്തിലെ അർഹരായ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭ്യമാക്കേണ്ട അവസാന ദിവസം ഒക്ടോബർ 23 വൈകിട്ട് 3.00 മണി. അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും ഹാജരാക്കണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിനികൾക്ക് പ്രവേശനം നൽകുന്നത്. അപേക്ഷകൾ ലഭ്യമാക്കേണ്ട വിലാസം – സീനിയർ സൂപ്രണ്ട്, ഡോ.എ.എം.ആർ.എച്ച്.എസ്.എസ്, കട്ടേല, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം – 695017. കൂടുതൽ വിവരങ്ങൾക്ക് 0471-2597900, 9447067684 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.