കേരളത്തിലെ 25 ലക്ഷം വരുന്ന ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ഡിഫറന്റിലി ഏബിള്‍ഡ് പേഴ്‌സണ്‍സ് ആന്റ് പേരന്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നസേഷിക്കാര്‍ക്കായി ഒരു സഹകരണ സംഘം ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഡി. എ. ഡബ്ലിയു. എഫില്‍ അംഗമാകാത്തവരെ ജില്ലകളിലെ സഹകരണ സംഘങ്ങളില്‍ അംഗമാക്കുകയും സംഘടനയുടെ കേന്ദ്രമായി കേരള സ്റ്റേറ്റ് ഡിഫറന്റിലി ഏബിള്‍ഡ് പേഴ്‌സണ്‍സ് ആന്റ് പേരന്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ആദ്യ നിക്ഷേപം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ സ്വീകരിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ ഗോപാല്‍, തൈക്കാട് വാര്‍ഡ് കൗണ്‍സിലര്‍ വിദ്യാ മോഹന്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി, ജോയന്റ് രജിസ്ട്രാര്‍ എസ്. ഹരികുമാര്‍, അസി.രജിസ്ട്രര്‍ ഷെരീഫ് എ., സംഘം പ്രസിഡന്റ് അജി അമ്പാടി, ഡി. എ. ഡബ്ലിയു. എഫ് ജില്ലാ പ്രസിഡന്റ് മലയം മോഹന്‍ എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ സ്വാഗതവും സംഘം സെക്രട്ടറി ഒ. വിജയന്‍ നന്ദിയും പറഞ്ഞു.
