കൊച്ചി: ലോകജലദിനാചരണവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പും റയിന്‍ ഫൗണ്ടേഷനും സംയുക്തമായി കളക്ടറേറ്റില്‍ സെമിനാര്‍ നടത്തി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കേന്ദ്ര ജല ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ സി.എം. സുശാന്ത് ക്ലാസ് നയിച്ചു. മൈനര്‍ ഇറിഗേഷന്‍ മധ്യമേഖല സൂപ്രണ്ടിങ് എഞ്ചിനീയര്‍ എം.എ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മഴവെള്ള സംഭരണികളെ കുറിച്ച് ഗിരി.എസ്.നായര്‍ അവതരണം നടത്തി. സൂപ്രണ്ടിങ് എഞ്ചിനീയര്‍മാരായ ജയ.പി.നായര്‍, എലിസബത്ത് കോരുത് തുടങ്ങിയവര്‍ പ്രസംഗിച്ചു. യു.പി സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.