കുനിശ്ശേരി-വല്ലങ്ങി റോഡ്  ഇടപ്പൊറ്റക്കും വല്ലങ്ങി ശിവക്ഷേത്രത്തിനും ഇടയ്ക്കുള്ള കലുങ്കുകളുടെ നിര്‍മാണത്തിനായി ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 23 വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അതിനാല്‍ നെന്മാറയില്‍ നിന്നും കുനിശ്ശേരിയിലേക്കും കുനിശ്ശേരിയില്‍ നിന്നും നെന്മാറയിലേക്കുമുള്ള വാഹനങ്ങള്‍ എം.എല്‍.എ റോഡ് വഴി തിരിഞ്ഞു പോകണം.