പ്രാക്തന ഗോത്രവിഭാഗങ്ങള്‍ക്കായി   പി.എസ്.സി   നടത്തിയ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ റാങ്ക് ലിസ്റ്റ് തയ്യാറായതായി പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  ചരിത്രത്തില്‍ ആദ്യമായാണ് പി.എസ്.സി നേരിട്ട് ഒരു പ്രത്യേക റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.ഹആദിവാസി മേഖലകളുള്‍പ്പെട്ട പാലക്കാട്, മലപ്പുറം, വയനാട്  ജില്ലകളിലായി പോലീസ് എക്‌സൈസ് വകുപ്പുകളിലായി റിപ്പോര്‍ട്ടു ചെയ്ത100 ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിചച്ചത്.പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട പണിയ അടിയ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട  അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്കാണ് റിക്രൂട്ട്‌മെന്റില്‍ മുന്‍ഗണന നല്‍കിയത്. മേഖലാടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാര്‍ത്ഥികളെ പരിഗണിച്ചത്. ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിക്കുക എന്ന പതിവ് മാറ്റി ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ വഴിയാണ് ഉദ്യോഗര്‍ത്ഥികള്‍ക്ക് നോട്ടിഫിക്കേഷനും മറ്റ് നിര്‍ദേശങ്ങളും നല്‍കിയത്.നാലിടങ്ങളിലായി സംഘടിപ്പിച്ച സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ 6500 ഓളം അപേക്ഷകളാണ് ലഭിച്ചത്.  ഇതില്‍ നിന്ന് വിദ്യാഭ്യാസ യോഗ്യതയും ശാരീരിക ക്ഷമതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍  1433 പേരുടെ പട്ടികയാണ് പി.എസ്. തയ്യാറാക്കിയത്.   മുന്‍പന്തിയില്‍ എത്തിയ100 പേര്‍ക്കാണ് നിയമനം ലഭിക്കുക.  മലപ്പുറം ജില്ലയില്‍ സിവില്‍ പോലീസ് ഓഫീസ് വിഭാഗത്തില്‍ നാല് ഒഴിവുകളാണുളളത്.  232 അപേക്ഷകളില്‍ നിന്നും 116 പേരാണ് അവസാനം റാങ്ക് ലിസ്റ്റില്‍ എത്തിയത്.  വുമണ്‍ സിവില്‍ പോലീസ് തസ്തികയില്‍ ഒഴിവുളള നാല് ഒഴിവുകളില്‍  132 അപേക്ഷകളില്‍ നിന്നും 49 പേരടങ്ങിയ റാങ്ക് ലിസ്റ്റും സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയില്‍ ഒഴിവുളള മൂന്ന് ഒഴിവുകളില്‍  129 അപേക്ഷകരില്‍ നിന്നും 37 പേരുടെ റാങ്ക് ലിസ്റ്റും, പാലക്കാട് ജില്ലയില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്ത 10 ഒഴവുകളിലേക്ക് 391 അപേക്ഷകളില്‍ 294 പേരെ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റും.  വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തകയില്‍ നിലവിലുളള അഞ്ച് ഒഴിവുകളില്‍ 172 പേര്‍ അപേക്ഷകരില്‍ നിന്നും 99 പേരടങ്ങുന്ന റാങ്ക് ലിസ്റ്റും,  സിവില്‍ എക്‌സൈസ് ഓഫീസര്‍ വിഭാഗത്തില്‍ നിലവിലുളള അഞ്ച് ഒഴിവുകളിലേയ്ക്കായി 31 അപേക്ഷകളില്‍ നിന്നും 21 പേരടങ്ങുന്ന റാങ്ക് ലിസ്റ്റും,  വയനാട് ജില്ലയില്‍ സിവില്‍ പോലീസ് തസ്തികയില്‍ നിലവിലളള 40 ഒഴിവുകളിലേക്കായി 2080 അപേക്ഷകരില്‍ നിന്നും 408 പേരുള്‍പ്പെട്ട   റാങ്ക് ലിസ്റ്റും, വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ നിലവിലുളള 12 ഒഴിവിലേക്കായി 1135 അപേക്ഷകരില്‍ നിന്നും 145 പേരുടെ റാങ്ക് ലിസ്റ്റും സിവില്‍ എക്‌സൈസ് ഓഫീസര്‍ വിഭാഗത്തില്‍ 15 ഒഴിവുകളില്‍ 1275 അപേക്ഷകരില്‍ നിന്ന് 185 പേരുടെ റാങ്ക് ലിസ്റ്റും, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്കായി നിലവിലുളള രണ്ട് വേക്കന്‍സികളിലായി 751 അപേക്ഷകരില്‍ നിന്നും 79 പേരടങ്ങുന്ന റാങ്ക് ലിസ്റ്റുമാണ് പി.എസ്.സി പ്രസിദ്ധീകരിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു.ക്കും എന്ന് പ്രതിജ്ഞയെടുത്തു.