വയോജന പരിപാലനത്തിന് സർക്കാർ നൽകുന്ന പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി എടവക പഞ്ചായത്തിലെ വയോജനങ്ങളുടെ സംഗമം ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) വയനാടിന്റെ നേതൃത്വത്തിൽ പാണ്ടിക്കടവ് ജവഹർ ലാൽ നെഹ്‌റു വായനശാലയിൽ സംഘടിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാവിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.പി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആർ.സി.എച്ച്.ഓഫീസർ ഡോ. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. വയോജന ആരോഗ്യപരിപാലനം എന്ന വിഷയത്തിൽ ഡോ. കെ.എസ്.അജയൻ ക്ലാസ്സെടുത്തു. ജില്ലാ മലേറിയ ഓഫീസർ കെ.എസ്.രാഘവൻ, അസി. ലെപ്രസി ഓഫീസർ ബി.ഡി.സാനു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി.റെജി എന്നിവർ ആരോഗ്യപ്രശ്‌നോത്തരി നയിച്ചു. ഇതോടനുബന്ധിച്ച് ജീവിതശൈലി രോഗ നിർണ്ണയ പരിശോധന ക്യാമ്പ് ആരോഗ്യപ്രദർശനം മാനസികോല്ലാസാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. ജില്ലാ മാസ് മീഡിയാ ഓഫീസർ കെ. ഇബ്രാഹിം, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസർ ജാഫർ ബീരാളി തക്കാവിൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് സി.സി.ബാലൻ, താലൂക്ക് ലൈബ്രറി പ്രസിഡണ്ട് കെ.പി.അസീസ്, വായനശാല സെക്രട്ടറി അജേഷ്‌കുമാർ, ലൈബ്രേറിയൻ സി.ശാന്ത എന്നിവർ സംസാരിച്ചു.പൊതുപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, ലൈബ്രറി പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.