705 പേർക്കു രോഗമുക്തി


തിരുവനന്തപുരം: ഇന്ന് (ഒക്ടോബർ 21, 2020) 657 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 705 പേർ രോഗമുക്തരായി. നിലവിൽ 9252 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.

ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിൻകര സ്വദേശിനി വിജയമ്മ (58), മണികണ്ഠേശ്വരം സ്വദേശി ശ്രികണ്ഠൻ നായർ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിൻ ആൽബിൻ (68), ആറ്റിങ്ങൽ സ്വദേശി ജനാർദനൻ (70) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 459 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2139 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25741 പേർ വീടുകളിലും 166 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇവരിൽ 4509 പേർ രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2535 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.