കൊല്ലം :ജില്ലയിൽ ഒക്‌ടോബര്‍ 21 ന് 742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 711 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ആശ്രാമം, തൃക്കടവൂര്‍, മതിലില്‍, കടപ്പാക്കട, നീരാവില്‍ പ്രദേശങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കൊട്ടാരക്കര ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കുലശേഖരപുരം, മൈനാഗപ്പള്ളി, തൃക്കരുവ, തേവലക്കര, തൃക്കോവില്‍വട്ടം, പന്മന , ക്ലാപ്പന, മയ്യനാട്, ഓച്ചിറ, കല്ലുവാതുക്കല്‍, ചടയമംഗലം, മൈലം, ശാസ്താംകോട്ട, പനയം, കുളക്കട, ഇളമ്പള്ളൂര്‍, അഞ്ചല്‍, പേരയം, ചിതറ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 737 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 169 പേര്‍ക്കാണ് രോഗബാധ