വയനാട്‌: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കോംപോസിറ്റ് റീജ്യണല്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ്, കോഴിക്കോട് റിഹാബിലിറ്റേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ഓഫ് ഡിസബിലിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ താലൂക്കുകളില്‍ ട്രൈബല്‍ വിഭാഗങ്ങളിലെ അംഗവൈകല്യം സംഭവിച്ചവര്‍ക്കും അംഗ പരിമിതര്‍ക്കും സഹായ ഉപകരണങ്ങള്‍ നല്‍കി.

മൂന്ന് താലൂക്കുകളില്‍ നിന്നും തെരഞ്ഞെടുത്ത 58 ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീല്‍ ചെയറുകള്‍, ട്രൈസൈക്കിള്‍, എല്‍ബോ ക്രച്ചസുകള്‍, വാക്കര്‍, റോളേറ്റര്‍, ഹിയറിംഗ് എയ്ഡ്, ആക്‌സിലറി ക്രച്ചസ് എന്നീ ഉപകരണങ്ങളാണ് നല്‍കിയത്. വിതരണോദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജിയും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജസ്റ്റിസ് സി.ടി രവികുമാര്‍ നിര്‍വഹിച്ചു.