2020-21 അധ്യയന വര്‍ഷത്തെ ബ്ലൈന്റ്/ പി.എച്ച് സ്‌കോളര്‍ഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തില്‍ സമര്‍പ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബര്‍ ഏഴിനകം www.dcescholarship.kerala.gov.in ല്‍ അപ്ലോഡ് ചെയ്യണം. മാനുവല്‍ ആയുള്ള അപേക്ഷ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2306580, 9446096580 എന്ന നമ്പറില്‍ ബന്ധപ്പെടണം