സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.ബി.കോകം (ട്രാവല്‍ ആന്‍ഡ് ടൂറിസം)/ ബി.ബി.എ (ടൂറിസം മാനേജ്മെന്റ്) കോഴ്സുകളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്കും അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഒക്ടോബര്‍ 30. വിദ്യാര്‍ഥികള്‍ നേരിട്ടോ www.kittsedu.org എന്ന വെബ്സൈറ്റിലൂടെയോ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8111823377, 9446529467, 0471-2327707 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്
