കുന്നംകുളം കേച്ചേരി – വേലൂർ – കുറാഞ്ചേരി റോഡിന്റെയും കുന്നംകുളം പോളിടെക്‌നിക് റീഡിങ് റൂം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും നിർമ്മാണോദ്ഘാടങ്ങൾ ഒക്ടോബർ 23 ന് നടക്കും.
2019 – 2020 ബഡ്ജറ്റ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി 10 കോടി ചെലവഴിച്ചാണ് കേച്ചേരി – വേലൂർ – കുറാഞ്ചേരി റോഡ് നിർമ്മിക്കുന്നത്. പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ രാവിലെ 11 മണിക്ക് വേലൂർ കാരേങ്ങൽ ഓഡിറ്റോറിയത്തിൽ ഓൺലൈനായി റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കും.

9 കോടി ബഡ്ജറ്റിലാണ് കുന്നംകുളം പോളിടെക്നിക് ലൈബ്രറി റീഡിംഗ് റൂം സെമിനാർ ഹാൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ നിർമ്മിക്കുന്നത്.
വൈകിട്ട് മൂന്നിന് കുന്നംകുളം കിഴൂർ പോളിടെക്നിക് കോളേജിൽ നടക്കുന്ന നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ ഓൺലൈനിലൂടെ നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഈ ചടങ്ങുകളിൽ അധ്യക്ഷത വഹിക്കും.