കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഫാം ലൈവ്‌ലി ഹുഡ് പദ്ധതിക്ക് കീഴിൽ സംഘകൃഷി ഗ്രൂപ്പുകൾക്ക് ജൈവ കൃഷി സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും എല്ലാവിധ സഹായങ്ങളും ഫീൽഡ് തലത്തിൽ ഉറപ്പുവരുത്തി ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിന് കുടുംബശ്രീ ക്ലസ്റ്റർ ലെവൽ കോ-ഓ ർഡിനേറ്റർ
തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി 11 ഒഴിവുകളാണുള്ളത്. പ്രായപരിധി 35 വയസ്. പ്രീഡിഗ്രി, വിഎച്ച്എസ്ഇയാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷകൾ 2020 ഒക്ടോബർ 30 വൈകിട്ട് 4 മണിക്ക് മുൻപായി ജില്ലാ മിഷൻ കോ-ഓ ർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാംനില, അയ്യന്തോൾ, തൃശൂർ -680003 എന്ന വിലാസത്തിൽ ലഭിക്കണമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു
ഫോൺ :0487-2362517