തെക്കുംകര ഗ്രാമ പഞ്ചായത്തിന്റെ പത്താഴക്കുണ്ട്-വട്ടായി കുടിവെള്ള പദ്ധതി ഒക്ടോബർ 24 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. 2000ത്തോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. എം എൽഎ ഫണ്ടിനൊപ്പം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകൾകൂടി ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി യഥാർഥ്യമാക്കുന്നത്. 5.86 കോടി രൂപയാണ് പദ്ധതി ചെലവ്.