ഹാന്‍വീവ് കെട്ടിടത്തിന്റെ സമര്‍പ്പണവും കൈത്തറി മ്യൂസിയം സജ്ജീകരണത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു
കണ്ണൂർ: കൈത്തറി മേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും കൈത്തറിയുടെ ഭാവി മുന്നില്‍കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ഹാന്‍വീവ് കെട്ടിടത്തിന്റെ സമര്‍പ്പണവും കൈത്തറി മ്യൂസിയം സജ്ജീകരണത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈത്തറി മേഖലയില്‍ കണ്ണൂരിന് വലിയ പാരമ്പര്യമാണുള്ളത്. കണ്ണൂര്‍ എങ്ങനെ കൈത്തറിയുടെ നാടായി എന്ന ചരിത്രം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ നമുക്കാവണം. കൈത്തറിയുമായി ബന്ധപ്പെട്ട ചരിത്രങ്ങള്‍, കൈത്തറി ഗ്രാമങ്ങള്‍, നെയ്ത്തുരീതികള്‍, തറികള്‍, അവയുടെ പ്രത്യേകതകള്‍ എന്നിവയെല്ലാം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനുള്ള അവസരമാണ് കൈത്തറി മ്യൂസിയം യാഥാര്‍ഥ്യമാകുന്നതോടെ കൈവരുന്നത്. കൈത്തറിയുടെ ചരിത്രത്തിനൊപ്പം ഈ മേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മഹാന്മാരുടെ ചരിത്രവും കൂടി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും – മന്ത്രി പറഞ്ഞു
കൈത്തറിയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഹാന്‍ഡ് മെയ്ഡ് എന്നതിനാല്‍ തന്നെ കൈത്തറിക്ക് ലോക മാര്‍ക്കറ്റില്‍ വന്‍ സാധ്യതയുണ്ട്. ഈ സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ഹാന്‍വീവ് കെട്ടിടത്തില്‍ നടന്ന ചടങ്ങില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഇ ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ കെ രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ഹാന്‍വീവ് ചെയര്‍മാന്‍ കെ പി സഹദേവന്‍, കോഴിക്കോട് കൈത്തറി മ്യൂസിയം സൂപ്രണ്ട് പി എസ് പ്രിയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.