കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു

ആലപ്പുഴ: കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മുളക്കുഴ വാർഡ് 1 ൽ പിരളശ്ശേരി തുലാകുഴി പ്രദേശം, ഈ പ്രദേശം ഉൾപ്പെടുന്ന എകെജി പടി മുതൽ തുലാകുഴി പാലം വരെയുള്ള ( വാർഡ് 1 ഭാഗികമായി റോഡിന്റെ ഇടതു വശവും) പ്രദേശം, തണ്ണീർമുക്കം വാർഡ് 3 ൽ വടക്ക് കായൽതീരം, തെക്ക് ചള്ളിയിൽ, കിഴക്ക് അറക്കക്കരി ഭാഗം വരെ, പടിഞ്ഞാറ് ചുരപ്പുഴ വരെയുള്ള പ്രദേശം, വാർഡ് എട്ടിൽ വടക്ക് കൊച്ചുപറമ്പ് ഭാഗം, തെക്ക് അംഗംവെളി ഭാഗം, കിഴക്ക് പൊക്കത്തേൽ ഭാഗം, പടിഞ്ഞാറ് കളത്തിൽവെളി, വാർഡ് 9 ൽ വടക്ക് രേഷ്മ ഭവൻ, തെക്ക് കൊരട്ടി റോഡ്, കിഴക്ക് കോമളാലയം, പടിഞ്ഞാറ് കൊക്കാട്ടുവെളിഭാഗം വരെയുള്ള പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.


കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന നൂറനാട് വാർഡ് 13, തണ്ണീർമുക്കം വാർഡ് 15, വാർഡ്‌ 8- ൽ പടിഞ്ഞാറ് പുളിച്ചുവട് ജംഗ്ഷൻ, കിഴക്ക് പരദേവതാക്ഷേത്രം, തെക്ക് നികർത്തിൽ ഭാഗം, വാർഡ് 9 കൊരട്ടിയിൽ റോഡിന് തെക്കു കൈതവെളി ഭാഗം, വടക്ക് തൈയിടവെളി റോഡ്, കിഴക്ക് കൊരട്ടി റോഡിന് പടിഞ്ഞാറ് ഭജന മഠത്തിന് കിഴക്കോട്ട്, ആലപ്പുഴ മുനിസിപ്പാലിറ്റി കാഞ്ഞിരംചിറ വാർഡ്( 50 )മുതലപ്പൊഴി റെയിൽവേ ട്രാക്കിന് പടിഞ്ഞാറ് നാട്ടുകൂട്ടം ജംഗ്ഷൻ ബീച്ച് വരെ, കനാൽ വാർഡ് (46) കാഞ്ഞിരംചിറ ജുമാമസ്ജിദ് മുതൽ ബൈപ്പാസ് വരെ, മുളക്കുഴ വാർഡ് 15 ൽ വലിയപറമ്പ് വാർഡ്, പ്രഗതി സ്കൂൾ ജംഗ്ഷൻ മുതൽ തച്ചിലേത്ത് കുരിശിൻതൊട്ടി വരെ റോഡിന്റെ ഇടതുഭാഗം വരെയുള്ള പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.