കൊല്ലം: ജില്ലാ പ്ലാനിംഗ് ഓഫീസ്, എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, ടൗണ്‍ പ്ലാനിംഗ് ഓഫീസ് എന്നിവ ഉള്‍പ്പെടുന്ന ജില്ലാ അസൂത്രണ സമിതി മന്ദിരം ഇന്ന്(ഒക്‌ടോബര്‍ 26) ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നാടിന് സമര്‍പ്പിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ അധ്യക്ഷയാകും. വനം വകുപ്പ് മന്ത്രി കെ രാജു താക്കോല്‍ദാനം നിര്‍വ്വഹിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും സംസ്ഥാന ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഡോ വി കെ രാമചന്ദ്രനും മുഖ്യസന്ദേശം നല്‍കും.
മേയര്‍ ഹണി ബെഞ്ചമിന്‍, എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ എം ആരിഫ്, കെ സോമപ്രസാദ്, എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, പി അയിഷാ പോറ്റി, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, കെ ബി ഗണേഷ്‌കുമാര്‍, ആര്‍ രാമചന്ദ്രന്‍,  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും