ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ വെല്‍ഡര്‍, അരിത്തമറ്റിക് കം ഡ്രായിംഗ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഏപ്രില്‍ മൂന്നിന് നടക്കും.
അരിത്തമറ്റിക് കം ഡ്രായിംഗ് ഇന്‍സ്ട്രക്ടര്‍ക്കുള്ള യോഗ്യത ഏതെങ്കിലും ബ്രാഞ്ചില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ/ബി ടെക്. അഭിമുഖ സമയം രാവിലെ 11ന്.
വെല്‍ഡര്‍ ട്രേഡിനുള്ള യോഗ്യത എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം/എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബി ടെക് ഡിഗ്രി. അഭിമുഖത്തിനുള്ള സമയം ഉച്ചകഴിഞ്ഞ് രണ്ടിന്.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ. ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.