തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പുന:നിര്‍മിക്കുന്ന പാങ്ങോട് പഞ്ചായത്തിലെ പൂലോട്-എക്സ് സര്‍വ്വീസ്‌മെന്‍ കോളനി റോഡ്, കല്ലറ പഞ്ചായത്തിലെ ചെറുവാളം-പരപ്പില്‍ റോഡ്, താപസഗിരി-കല്ലറ റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനം ഡി .കെ.മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു.

പൂലോട്-എക്സ് സര്‍വ്വീസ്‌മെന്‍ കോളനി റോഡിന് 95 ലക്ഷം, ചെറുവാളം-പരപ്പില്‍ റോഡിന് 25 ലക്ഷം, താപസഗിരി-കല്ലറ റോഡിന് 30 ലക്ഷം എന്നിങ്ങനെയാണ് നവീകരണത്തിനായി വകയിരുത്തിയിരിക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എസ്.എം. റാസി, പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എസ്.ഗീത, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശിവദാസന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.അനില്‍കുമാര്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.