ആരോഗ്യ മന്ത്രി കെ കെ ശൈലജ തിങ്കളാഴ്ച ഗവ മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി. നിലവിൽ മെഡിക്കൽ കോളേജിലെ കോവിഡ് ചികിത്സ വിലയിരുത്താനാണ് മന്ത്രിയെത്തിയത്. മെഡിക്കൽ കോളേജിലെ കോവിഡ് രോഗികളുടെ അവസ്ഥയെക്കുറിച്ചും ചികിത്സാ ക്രമീകരണങ്ങളെക്കുറിച്ചും മന്ത്രി മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആശുപത്രിയിൽ നല്ലരീതിയിലുള്ള ചികിത്സയാണ് നൽകിവരുന്നതെന്ന് അധികൃതർ മന്ത്രിയെ അറിയിച്ചു.

പ്രിൻസിപ്പൽ ഡോ എം എ ആൻഡ്രൂസ്, ആശുപത്രി സൂപ്രണ്ട് ഡോ ആർ ബിജു കൃഷ്ണൻ, ലെയ്സൺ ഓഫീസർ ഡോ സി രവീന്ദ്രൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ പി വി സന്തോഷ്, ഡോ നിഷ എം ദാസ്, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.