മഞ്ഞ കാർഡുടമകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു. വിതരണത്തിന്റെ ആദ്യ ദിവസമായ ഒക്ടോബർ 26ന് റേഷൻ കാർഡിലെ അവസാന അക്കം പൂജ്യം വരുന്ന കാർഡുടമകൾക്കായാണ് വിതരണം ആരംഭിച്ചത്.

ഒക്ടോബർ 27 ന് റേഷൻ കാർഡിലെ അവസാന അക്കം 1,2,3,4 വരുന്ന കാർഡ് ഉടമകൾക്കും ഒക്ടോബർ 28ന് അവസാന സംഖ്യ 5, 6 ,7, 8, 9 വരുന്ന കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും.