ജനകീയാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം-മുഖ്യമന്ത്രി
ജനകീയാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിവേണം ആസൂത്രണ സമിതി പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാനിംഗ്, ഗ്രാമ നഗര ആസൂത്രണം, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പുകളുടെ ജില്ലാതല ഓഫീസുകള്‍ ഉള്‍പ്പെടുന്ന ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.ജില്ലാ ആസൂത്രണ സമിതിയും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും വകുപ്പ് തല ഉദ്യോഗസ്ഥരും . കോവിഡ് പ്രതിരോധത്തിലും വികസന പദ്ധതികളുടെ നടത്തിപ്പിലും തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്. ഇനിയുള്ള നാളുകളിലും പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനവും സംയോജനവും ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിലെ കാര്യക്ഷമമായ ആസൂത്രണത്തിലൂടെ സാധ്യമാക്കണം മുഖ്യമന്ത്രി പറഞ്ഞു.ജില്ലയുടെ തനതായ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് പരമ്പരാഗത തൊഴില്‍ വ്യവസായങ്ങള്‍ക്ക് ഉറച്ച പിന്തുണ നല്‍കാന്‍ മന്ദിരത്തിലെ പ്രവര്‍ത്തനനങ്ങള്‍ക്ക് കഴിയണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മികച്ച ആസൂത്രണത്തിലൂടെ ഉല്‍പ്പാദന മേഖലയ്ക്ക് പ്രാമുഖ്യം നല്‍കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃതല പഞ്ചായത്തുകളുടെ പദ്ധതികള്‍ സംയോജിപ്പിച്ച് അംഗീകാരം നല്‍കി സുതാര്യമായി നടപ്പിലാക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് ആസൂത്രണ സമിതിക്കുള്ളതെന്ന് മന്ദിരത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച വനം- വന്യജീവി വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. 5.6 കോടി രൂപാ ചെലവില്‍
1108 ചതുരശ്ര മീറ്ററില്‍ അഞ്ചു നിലകളിലായാണ് കെട്ടിടം നിര്‍മ്മിച്ചത്. നൂറ് പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് മുറികള്‍, ലിഫ്റ്റ്, കുടിവെള്ള സംവിധാനം, തീപിടുത്തം തടയുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത്-ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം റൂബി സോഫ്റ്റ്ടെക് എന്ന സ്ഥാപനത്തിന്റെയും മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.