കേരളത്തില്‍ രൂപം കൊണ്ട സഹകരണ പ്രസ്ഥാനങ്ങള്‍ നാഡിന്റെ ജീവനാഡിയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പൂയപ്പള്ളി സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയ ബാങ്കുകള്‍ വായ്പ നല്‍കുന്നതിലുള്‍പ്പെടെ സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിക്കുമ്പോള്‍ കേരള ബാങ്ക് ജനങ്ങള്‍ക്ക് ആശ്വാസകരമായ സമീപനമാണ് സ്വീകരിക്കുന്നത്. കോവിഡ് അതിജീവനത്തില്‍ സഹകരണ പ്രസ്ഥാനം വഹിച്ച പങ്ക് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
ബാങ്ക്  സ്‌ട്രോങ് റൂമിന്റെ  ഉദ്ഘാടനം ജി. എസ് .ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത്  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ  ഗിരിജാ കുമാരി സേഫ് ലോക്കര്‍ ഉദ്ഘാടനവും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസ റാവുത്തര്‍ നിക്ഷേപ സമാഹരണം ഉദ്ഘാടനവും സഹകരണ അര്‍ബന്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ ഡി രാജപ്പന്‍ നായര്‍ കൗണ്ടര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് ജി മുരളീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജെ അനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സുരേഷ് ജേക്കബ്, തദ്ദേശ സ്ഥാപന പ്രതിനിധികളായ ആര്‍ വേണുഗോപാല്‍, വൈ. രാജന്‍, ശൈലജ അനില്‍കുമാര്‍, ആര്‍ ടി എസ് പത്മകുമാര്‍, ആര്‍ എന്‍ രാജശേഖരന്‍ പിള്ള, ശോഭ മധു, ജെസ്സിറോയ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു