കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോ മെഡിക്കല്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഇലക്ട്രോണിക്‌സ്, ബയോ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും മൂന്നു വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവരെയാണ് പരിഗണിക്കുന്നത്.
പ്രായം 40 വയസ്സില്‍ താഴെ. 500 കിടക്കകളെങ്കിലുമുള്ള ആശുപത്രിയില്‍ (മെഡിക്കല്‍ കോളേജ് ആശുപത്രി അഭികാമ്യം ) ആറു മാസമെങ്കിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും hrgmchktm2020@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ അയയ്ക്കണം. തുടര്‍ന്ന് ലഭിക്കുന്ന ലിങ്കിലുള്ള ഫോറം പൂരിപ്പിച്ചു സമര്‍പ്പിക്കുകയും വേണം. അപേക്ഷകള്‍ ഒക്ടോബര്‍ 31ന് വൈകുന്നേരം 5.30ന് മുന്‍പ് ലഭിക്കണം.