റെയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന എന്‍.ടി.പി.സി പരീക്ഷക്ക് തയ്യാറെടുക്കുന്ന ബിരുദ യോഗ്യതയുള്ളവര്‍ക്കായി ചിറ്റൂര്‍ സി.ഡി.സി യുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ മത്സര പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍ വഴിയാണ് ക്ലാസുകള്‍ നടത്തുന്നത്.

താല്‍പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം ചിറ്റൂര്‍ സി.ഡി.സി യില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:- 04923 223297