സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി പാലക്കാട് ഉപകേന്ദ്രത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്താം. കോളേജ് വിദ്യാര്‍ഥികള്‍ക്ക് പൊതു അവധി ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുവരെയാണ് ക്ലാസുകള്‍.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടക്കുക. പ്രവേശന പരീക്ഷ ഉണ്ടാവില്ല. അപേക്ഷാ ഫോറം വെബ്സൈറ്റില്‍ ലഭിക്കും.

ഫീസ് ഒക്ടോബര്‍ 31 വരെ www.ccek.orgwww.kscsa.org മുഖേന അടക്കാമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. നവംബര്‍ ഒന്നുമുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍:- 0491 2576100, 8281098869