അട്ടപ്പാടി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും മട്ടത്ത്ക്കാട് ആദി സെന്ററും സംയുക്തമായി വരഗപ്പടി ഊരില്‍ മാനസിക ആരോഗ്യം, പോക്‌സോ, കോവിഡ്  19, കൗമാര ആരോഗ്യം വിഷയങ്ങളില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ക്ലാസില്‍ കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുക, കുട്ടികളിലെ മാനസിക പിരിമുറുക്കങ്ങള്‍ എങ്ങനെ തരണം ചെയ്യാം, കോവിഡ് വൈറസും മുന്‍കരുതലുകളും പോക്‌സോ ആക്റ്റ്, വിദ്യാര്‍ഥികളുടെ അവകാശങ്ങളും, കൗമാര വിദ്യാഭ്യാസം തുടങ്ങിയ  വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തുകയും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

30 ഒളോം പേര്‍ ക്ലാസില്‍  പങ്കെടുത്തു. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ അല്‍ഫോണ്‍സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. കാളിസ്വാമി, ഫാ. ലെനിന്‍ ആന്റണി, മാനസികാരോഗ്യ കൗണ്‍സിലര്‍ യു. അശ്വതി, പി. കോര്‍ഡിനേറ്റര്‍ വിപിന്‍ലാല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.ബി.ഉമേഷ് രാജ്, എസ്.രവി, എസ് ടി പ്രമോട്ടര്‍ രാജേശ്വരി, വെള്ളക്കുളം പ്രമോട്ടര്‍ സുരേഷ്, ആശാ പ്രവര്‍ത്തക വള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.