തൊടുപുഴ മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയോടനുബന്ധിച്ച് പണികഴിപ്പിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം ജോയ്സ് ജോർജ്ജ് എം.പി നിർവഹിച്ചു. ജില്ലാ ആശുപത്രി സമുച്ചയത്തിൽ പുതുതായി അനുവദിച്ച ജില്ലാ ഹോമിയോ മെഡിക്കൽ സ്റ്റോറിന്റെ കെട്ടിടനിർമ്മാണോദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ അധ്യക്ഷനായിരുന്നു. ജനപ്രതിനിധികളായ കുഞ്ഞുമോൾ ചാക്കോ, സിനോജ് ജോസ്, കുട്ടിയമ്മ മൈക്കിൾ, അഡ്വ. സിറിയക് തോമസ്, എം.റ്റി. മനോജ് കുമാർ, അന്നമ്മ ചെറിയാൻ, ടി.കെ. മോഹനൻ, ഔസേപ്പച്ചൻ ചാരക്കുന്നത്ത്, കെ.ടി. അഗസ്റ്റിൻ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.എ. പരീത്, എം.എം ബഷീർ, സാജിർ തെങ്ങുംതോട്ടത്തിൽ, ബി. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. എം.എം വിജയാംബിക സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. ഇ.എൻ. രാജു നന്ദിയും പറഞ്ഞു.
