ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ തടയണയുടെ നവീകരണോദ്ഘാടനം ബി ഡി ദേവസ്സി എം എൽ എ നിർവഹിച്ചു. പ്രളയത്തിൽ തകർന്ന തടയണയുടെ പാർശ്വഭിത്തി നിർമാണവും മറ്റ് അറ്റകുറ്റപ്പണികളും ഇതിനോടകം പൂർത്തീകരിക്കും.

റീ- ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ജലവിഭവ വകുപ്പ് ഒരു കോടി രൂപ തടയണയുടെ നിർമ്മാണത്തിനും പ്രൊജക്റ്റ് മെയിൻ്റനൻസ് ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ പാർശ്വഭിത്തി നിർമാണത്തിനുമായി അനുവദിച്ചു.

ചാലക്കുടി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർപേഴ്സൺ ജയന്തി പ്രവീൺ കുമാർ, നഗരസഭ വാർഡ് കൗൺസിലർ ഉഷ പരമേശ്വരൻ, മേലൂർ പഞ്ചായത്ത് പ്രസിഡൻറ് പി പി ബാബു, ഗ്രാമപഞ്ചായത്ത് അംഗം എം എസ് ബിജു, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിജി സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.