നൂറണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്  നവംബര്‍ ആറ് വരെ ദീര്‍ഘിപ്പിച്ചതായി സൂപ്രണ്ട് അറിയിച്ചു. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും www.sitttrkerala.ac.in ല്‍ ലഭിക്കും.

അപേക്ഷകര്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷഫോമും, സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപയും സഹിതം നവംബര്‍ ആറിന് വൈകുന്നേരം നാലിനകം ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി,  പ്രായപരിധി ബാധകമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:- 9497356922