കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇ സി ജി ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ മൂന്നിന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലത്തില്‍. ഇ സി ജി ടെക്‌നോളജി ഒരു വിഷയമായി എടുത്ത് വി എച്ച് എസ് സി പാസായവര്‍ക്കോ തത്തുല്യ യോഗ്യതയുള്ളവര്‍ക്കോ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ 9846005646 എന്ന വാട്‌സ് അപ്പ് നമ്പറിലേക്ക് അയച്ചാല്‍ അഭിമുഖത്തിന് ഹാജരാകേണ്ട സമയം അറിയിക്കും.