കാസര്‍കോട് ജില്ലയിലെ അഗതികളായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് ധനസഹായം നല്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം. 50 വയസ്സിനു മുകളില്‍ പ്രായമുളള വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത അശരണരായ വിധവകളുടെ സംരക്ഷകര്‍ക്കാണ് അവസരം. അപേക്ഷാ ഫോമും വിശദവിവരങ്ങളും wcd.kerala.gov.in ലും എല്ലാ ശിശു വികസന പദ്ധതി ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷകള്‍ നവംബര്‍ 20 നകം ശിശു വികസന പദ്ധതി ഓഫിസുകളില്‍ ലഭിക്കണം.
