കുടുംബശ്രീ ബോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പൗള്‍ട്ടി പ്രൊഡക്ഷനില്‍ ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ്  യോഗ്യത. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷ നവംബര്‍ നാല് വൈകീട്ട് നാലിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍,  കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 678001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറം www.keralachicken.org.in ല്‍ ലഭിക്കും.