ജനറല്‍ ആശുപത്രിയില്‍ ഐ.സി.യുവും സി.സി.യുവും ഉദ്ഘാടനം ചെയ്യും

അന്തര്‍ദേശീയ പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല ചടങ്ങ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നാളെ(ഒക്ടോബര്‍ 29) നടക്കും. രാവിലെ 10.30ന് നടക്കുന്ന പരിപാടിയും ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പക്ഷാഘാത ഐ.സി.യു, സി.സി.യു എന്നിവയും ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി സന്ദേശം നല്‍കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത വിഷയം അവതരിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, എന്‍.സി.ഡി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. ബിബിന്‍ ഗോപാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിന്ദുകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും.

ആരോഗ്യ കേരളം സംസ്ഥാന ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ സ്വാഗതവും സ്‌റ്റേറ്റ് എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എന്‍. അജയ് നന്ദിയും പറയും.

വ്യായാമം ശീലമാക്കാം, പക്ഷാഘാതം തടയാം എന്നതാണ് ദിനാചരണ സന്ദേശം. എന്‍.എച്ച്.എം ഫണ്ടില്‍നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ചാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സ്ട്രോക്ക് ഐ.സി.യുവും സി.സി.യുവും സജ്ജീകരിച്ചിരിക്കുന്നത്.

പക്ഷാഘാതം ബാധിക്കുന്ന രോഗികളെ പരമാവധി നാലര മണിക്കൂറിനുള്ളില്‍ എത്തിച്ചാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്ട്രോക്ക് സിസിയുവില്‍ സജീകരിച്ചിട്ടുണ്ട്. സി.സി.യുവില്‍ നാലും ഐ.സിയുവില്‍ മൂന്നും കിടക്കകളാണുള്ളത്.