പുന്നയൂർക്കുളം പഞ്ചായത്തിലെ തീരമേഖലയായ പെരിയമ്പലം മുതൽ അണ്ടത്തോട് വരെയുള്ള ഭാഗത്തെ റോഡ് നിർമാണത്തിന് സംസ്ഥാന ഹാർബർ എഞ്ചിനീയർ ആൻഡ് ഫിഷറീസ് വകുപ്പ് 1.47 കോടി അനുവദിച്ചു. കെ വി അബ്ദുൾ ഖാദർ എംഎൽഎയുടെ ശുപാർശ പ്രകാരമാണ് തീരദേശ റോഡ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ച് കടന്ന് പോകാവുന്ന തരത്തിലാണ് റോഡ് നിർമാണം. പെരിയമ്പലം മുതൽ അണ്ടത്തോട് വരെ 3.5 മീറ്റർ വീതിയിൽ ടാർ റോഡും 1.5 മീറ്റർ വീതിയിൽ ഇന്റർലോക്ക് കട്ടകൾ
വിരിച്ച നടപ്പാതയുമാണ് നിർമിക്കുന്നത്. ഇതോടൊപ്പം 25 മീറ്റർ കൂടുമ്പോൾ ഇരിപ്പിടങ്ങളും നിർമിക്കും. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ് അറിയിച്ചു.
