ആരോഗ്യ സര്‍വ്വകലാശാല നവംബര്‍ 30ന് ആരംഭിക്കുന്ന രണ്ടാംവര്‍ഷ ഫോം ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി പരീക്ഷയ്ക്ക് നവംബര്‍ 2 മുതല്‍ 17 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അഞ്ചാം വര്‍ഷ ഫാം ഡി ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി പരീക്ഷ, നവംബര്‍ 24ന് ആരംഭിക്കുന്ന പ്രിലിമിനറി എം.ഡി./എം.എസ്സ് ആയുര്‍വേദ ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി(2012 ആന്റ് 2016 സ്‌കീം), പേപ്പറൊന്നിന് 110 രൂപ ഫൈനോടുകൂടി നവംബര്‍ 19 വരേയും 335 രൂപ സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 20 വരേയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഒന്നാം വര്‍ഷ ബി.എസ്.സി ഓപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം-2013 പ്രവേശനം & 2014, 2016 സ്‌കീമുകള്‍)തിയറി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
