ജില്ലയില്‍ ബുധനാഴ്ച  935 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കടപ്പാക്കട, തൃക്കടവൂര്‍, കല്ലുംതാഴം, മങ്ങാട്, മതിലില്‍, കിളികൊല്ലൂര്‍, നീരാവില്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുലശേഖരപുരം, മയ്യനാട്, പെരിനാട്, പനയം, ഇളമ്പള്ളൂര്‍, മൈനാഗപ്പള്ളി, കിഴക്കേ കല്ലട, തേവലക്കര, തൃക്കരുവ, ഇട്ടിവ, ചിതറ, ചാത്തന്നൂര്‍, ചടയമംഗലം, പട്ടാഴി, പവിത്രേശ്വരം, ആലപ്പാട്, കൊറ്റങ്കര, വെളിനല്ലൂര്‍, അഞ്ചല്‍, നെടുമ്പന, ശൂരനാട്, പേരയം, ആദിച്ചനല്ലൂര്‍, പ•ന, കരീപ്ര പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.വിദേശത്ത് നിന്നും എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 923 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 206 കോവിഡ് രോബാധിതരാണുള്ളത്. കൊല്ലം സ്വദേശി സുകുമാരന്‍നായര്‍(75) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.