മലപ്പുറം പരപ്പനങ്ങാടി എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍സിപ്പലിന്റെ ഒഴിവില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്കും പി.എച്ച്.ഡിയും പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 15 നുള്ളില്‍ ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscetnre.kerala.gov.in.