വാമനപുരം – കളമച്ചല്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഡി.കെ. മുരളി എം.എല്‍.എ നിര്‍വഹിച്ചു.2019-20 വാര്‍ഷിക പദ്ധതിയില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നിര്‍മാണം നടത്തുന്നത്.അഞ്ച് കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കളമച്ചല്‍ ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദേവാദാസ് , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി .സന്ധ്യ, വാമനപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് .കെ . ലെനിന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു .
