കോവിഡ് 19 ബാധിതരായി ജില്ലയില് നിലവില് 7160 പേരാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച ജില്ലയില് 369 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 155 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 80343 സാമ്പിളുകള് പരിശോധനയ്ക്കായി അയച്ചതില് 77843 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 301 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 375 സാമ്പിളുകൾ അയച്ചു. 25399 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 17982 പേർ രോഗമുക്തി നേടി. ഇനി 1399 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 168109 പേരാണ് നിരീക്ഷണ കാലാവധി പൂര്ത്തിയാക്കിയത്. ഇതില് ഇന്ന് മാത്രം 1871 പേര് ക്വാറന്റൈന് പൂര്ത്തിയാക്കി. ജില്ലയിൽ 15678 പേർ വീടുകളിൽ നിരീക്ഷണത്തില് തുടരുന്നുണ്ട്.

24*7 കോള് സെന്റര് നമ്പര് 0491 2505264, 2505189, 2505847